ബ്ലോക്ക്
pavukkadans
ഫെയ്സ്ബുക്കില്‍ പലര്‍ക്കായി ഫ്രെണ്ട് റിക്വസ്റ്റ് അയച്ചതു കാരണം ബ്ലോക്ക്
കിട്ടാത്തവര്‍ ഫെയിസ് ബുക്കില്‍ വളരെ കുറവായിരിക്കും. അങ്ങിനെ ബ്ലോക്ക് കിട്ടിയവര്‍ക്കായി ഇതാ ഒരു പുതിയ ടിപ്സ്.
ആദ്യമായി ഫെയ്സ്ബുക്കില്‍ വലതു വശത്ത് Home ബട്ടണിന്റെ അടുതായിട്ടുള്ള Privacy Shortcuts എടുക്കുക.
അതില്‍ See More Settings എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Privacy Settings and Tools എന്നൊരു പുതിയ വിന്‍ഡോ ഓപ്പണ്‍ ആയി വരും, അതില്‍ Use Activity Log എന്ന ഒപ്ഷന്‍ ക്ലിക്ക് ചെയ്യുക.
ഓപ്പണ്‍ ആയി വരുന്ന പേജില്‍ ഇടതു വശത്തായി More എന്ന് കാണാം അതില്‍ ക്ലിക്ക് ചെയ്താല്‍ Photos,Likes,Comments എന്നിങ്ങിനെ കുറെ ഓപ്ഷനുകള്‍ കാണാം അതില്‍ Friends എന്ന് സെലക്റ്റ് ചെയ്യുക
ഇപ്പോള്‍ നിങ്ങള്‍ അയച്ച ഫ്രെണ്ട് റിക്വസ്റ്റുകളും, നിങ്ങള്ക്ക് വന്ന റിക്വസ്റ്റുകളും,അടുത്തിടെ ആയി നിങ്ങളുടെ ഫ്രെണ്ട് ലിസ്റ്റില്‍ വന്നവരുടെയും വിവരങ്ങള്‍ കാണാം. അതില്‍ നിന്നും നിങ്ങള്‍ ഫ്രെണ്ട് റിക്വസ്റ്റ് അയച്ചിട്ട് ഇത് വരെ സ്വീകരിക്കാത്ത ആളുകളുടെ പേര് കാണാം അതിനു നേരെ മൗസ് കൊണ്ട് വച്ച് Cancel Request എന്ന് കൊടുക്കുക. അങ്ങിനെ പെന്റിംഗ് ആയിട്ടുള്ള റിക്വസ്റ്റ് എല്ലാം ക്യാന്‍സല്‍ ചെയ്യുക. പുതിയ ഫ്രെണ്ട് റിക്വസ്റ്റ് അയക്കുമ്പോള്‍ അക്സപ്റ്റ് ചെയ്യുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രം അയക്കുക. അല്ലാത്ത ആളുകളെ Follow ചെയ്യുക.
Comments
Post a Comment